Frequently Asked Questions

1. സ്കോള്‍-കേരളയിലെ കോഴ്സുകള്‍ ഏതൊക്കെ?
  • ഹയര്‍സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍
  • ഹയര്‍സെക്കന്‍ഡറി പ്രൈവറ്റ് രജിസ്ട്രേഷന്‍
  • ഹയര്‍സെക്കന്‍ഡറി സ്പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III)
  • ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പ്രവേശനം/പുനപ്രവേശനം
  • വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്സ്
  • ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.)
  • 2. സ്കോള്‍-കേരള ഹയര്‍സെക്കന്‍ഡറി കോഴ്സിന്‍റെ യോഗ്യത എന്താണ്?
  • എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിനും കുറഞ്ഞത് ഡി+ ഗ്രേഡും മറ്റുള്ളവര്‍ നിര്‍ദിഷ്ട മാര്‍ക്കോടെ ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കണം (എസ്.എസ്.എല്‍.സി.-ക്ക് തുല്യമായി സര്‍ക്കാര്‍ അഗീകരിച്ച യോഗ്യത നേടിയിരിക്കണം).
  • രാജ്യത്തിനുപുറത്തുള്ള ബോര്‍ഡുകള്‍ മുഖേനെ യോഗ്യത നേടിയവര്‍ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍, കേരള അനുവദിക്കുന്ന ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • എന്‍.ഐ.ഒ.എസ്. മുഖാന്തിരം തത്തുല്യ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി രജിസ്ട്രേഷന്‍ അനുവദിക്കുന്നതാണ്.
  • 3. സ്കോള്‍-കേരള ഡി.സി.എ. കോഴ്സിന്‍റെ യോഗ്യത?
    എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യതയുള്ള ഏതൊരാള്‍ക്കും സ്കോള്‍-കേരള ഡി.ഡി.എ. കോഴ്സില്‍ ചേര്‍ന്ന് പഠിക്കാവുന്നതാണ് .
    4. വി.എച്ച്.എസ്.ഇ. അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് ചേരാനുള്ള യോഗ്യത എന്താണ്?
    കേരള സ്റ്റേറ്റ് സിലബസ് പ്രകാരം ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റെഗുലര്‍ കോഴ്സിന് ചേര്‍ന്ന് ബി ഗ്രൂപ്പ് തെരഞ്ഞെടുത്ത് പ്രവേശനം നേടിയ വിദ്യാര്‍ഥിയായിരിക്കണം.
    5. സ്കോള്‍-കേരള മുഖേനെയുള്ള സ്പെഷ്യല്‍ കാറ്റഗറി - ഹയര്‍സെക്കന്‍ഡറി (പാര്‍ട്ട് കകക) യോഗ്യത എന്താണ്?
    2010 അധ്യയനവര്‍ഷം മുതല്‍ നടത്തിയ ഏതെങ്കിലും രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങളും വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് സ്പെഷ്യല്‍ കാറ്റഗറിയില്‍ പ്രവേശനം അനുവദിക്കുന്നത്.
    6. സ്കോള്‍-കേരളയിലെ വിവിധ കോഴ്സുകളുടെ പ്രായപരിധിത എത്രയാണ്?
    സ്കോള്‍-കേരളയില്‍ എല്ലാ കോഴ്സുകളുടെയും പ്രായം എസ്.എസ്.എല്‍.സി. പൂര്‍ത്തിയായശേഷം (15 വയസ്) ഏത് പ്രായത്തിലും (നിശ്ചിതപ്രായപരിധിയില്ല) പഠിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
    7. സ്കോള്‍-കേരളയിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഫീസ് ഒടുക്കേണ്ടത് എവിടെയാണ്?
    സ്കോള്‍-കേരള വെബ്സൈറ്റിലെ ചെലാന്‍ ജനറേഷന്‍ ലിങ്കില്‍ നിന്നും ലഭിക്കുന്ന ബാര്‍കോഡ് സഹിതമുള്ള ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റാഫീസില്‍ ഫീസ് ഒടുക്കാവുന്നതാണ്. ട്രഷറി, ബാങ്കുകള്‍ മുഖേനെ ഫീസ് അടച്ച ചെലാന്‍, ഡിമാന്‍റ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല.
    8. സ്കോള്‍-കേരള ഹയര്‍സെക്കന്‍ഡറി രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്?
  • 2009 അധ്യയനവര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി. വിജയിച്ച വിദ്യാര്‍ഥികള്‍ എസ്.എസ്.എസ്.എല്‍.സി യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. 2009-ന് മുമ്പ് എസ്.എസ്.എല്‍.സി. വിജയിച്ചവര്‍, മറ്റ് ബോര്‍ഡുകള്‍ മുഖേനെ പത്താംതരം വിജയിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം.
  • അസല്‍ ടി.സി. (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്)
  • www.scolekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടിനോടൊപ്പം ലഭ്യമാകുന്ന ബാര്‍കോഡ് സഹിതമുള്ള ചെലാന്‍ ഏതെങ്കിലും പോസ്റ്റാഫീസില്‍ ഒടുക്കിയശേഷം അസല്‍ ചെലാന്‍ സമര്‍പ്പിക്കേണ്ടതാണ്.
  • മറ്റ് സംസ്ഥാന ബോര്‍ഡുകളില്‍ പരീക്ഷ എഴുതിയവര്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • മുന്‍ വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്‍ഡറി-തത്തുല്യമായി രജിസ്റ്റര്‍ ചെയ്തവര്‍ അതത് പരീക്ഷാ ബോര്‍ഡുകള്‍ അനുവദിക്കുന്ന ക്യാന്‍സലേഷന്‍ മെമ്മോ സമര്‍പ്പിക്കണം.
  • പ്രൈവറ്റ് ഓവര്‍ എജ്ഡ് (POC) ആയി യോഗ്യത നേടിയവര്‍ 50/- രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തില്‍ അവസാനം പഠിച്ച സ്കൂളില്‍ നിന്നും അഡ്മിഷന്‍ രജിസ്റ്ററിന്‍റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
  • 9. സ്കോള്‍-കേരളയിലെ ചെലാനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് സംബന്ധിച്ച്:
    www.scolekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ചെലാന്‍ ജനറേഷന്‍ എന്ന ലിങ്കില്‍നിന്ന് ക്യാന്‍സലേഷന്‍, ഡ്യൂപ്ലിക്കേറ്റ് ടിസി, ഡ്യൂപ്ലിക്കേറ്റ് ഐഡി കാര്‍ഡ്, എല്ലാ കോഴ്സുകളുടെയും രണ്ടാംഗഡു ഫീസ്, ഡിസിഎ ഹാജര്‍ കുറവ് പരിഹരിക്കുന്നതിനുള്ള ചെലാന്‍, ഡിസിഎ പരീക്ഷാഫീസ് എന്നിങ്ങനെയുള്ളവയില്‍ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ക്കനുസരിച്ച് ചെലാന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.
    10. സ്കോള്‍-കേരളയിലെ ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് കോഴ്സുകളുടെ വ്യത്യാസം?
    ഹയര്‍സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍ കോഴ്സ്
  • പ്രാക്ടിക്കല്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ പഠിക്കാം. (സയന്‍സ്, കോമെഴ്സ്, ഹ്യൂമാനിറ്റീസ്)
  • സ്വയംപഠനസഹായികള്‍ ലഭിക്കുന്നു.
  • സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ സമ്പര്‍ക്ക ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.
  • ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍തന്നെ അവധി ദിവസങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
  • ഹയര്‍സെക്കന്‍ഡറി പ്രൈവറ്റ് രജിസ്ട്രേഷന്‍
  • പ്രാക്ടിക്കല്‍ ഇല്ലാത്ത കോമെഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കാം.
  • രണ്ട് ദിവസത്തെ ഓറിയന്‍റേഷന്‍ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച പരീക്ഷാകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്നു.
  • സ്കോള്‍-കേരള വിദ്യാര്‍ഥികളുടെയും റെഗുലര്‍ വിദ്യാര്‍ഥികളുടെയും പരീക്ഷ നടത്തുന്നത് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റാണ്. ആയതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.
    11. സ്കോള്‍-കേരളയില്‍ നിന്ന് ലഭിച്ച് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ടി.സി. ലഭ്യമാക്കുന്നതിന് എന്തൊക്കെയാണ് നിബന്ധനകള്‍?
    ടി.സി. നഷ്ടപ്പെട്ടാല്‍ വെള്ളപേപ്പറില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അപേക്ഷയും, ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ 125/- രൂപ ഒടുക്കിയ സ്കോള്‍-കേരള ചെലാന്‍ 50/- രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തില്‍ അംഗീകൃത നോട്ടറിയില്‍നിന്നും നേടിയ നോട്ടറി അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി., +2 മാര്‍ക്കുലിസ്റ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍/ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍ ഇന്‍-ചാര്‍ജിന് സമര്‍പ്പിക്കേണ്ടതാണ്.
    12. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയവും സ്കോള്‍-കേരള വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയവും തമ്മില്‍ വ്യത്യാസമുണ്ടോ?
    സ്കോള്‍-കേരള വിദ്യാര്‍ഥികളുടെയും റെഗുലര്‍ വിദ്യാര്‍ഥികളുടെയും മുല്യനിര്‍ണയത്തില്‍ യാതൊരുവിധ വ്യത്യാസവുമില്ല.
    13. ഹയര്‍സെക്കന്‍ഡറി റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പലതരത്തിലുള്ള ഗ്രേസ് മാര്‍ക്കുകള്‍ സ്കോള്‍-കേരള വഴി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കാന്‍ വഴിയുണ്ടോ?
    ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വ്യക്തിപരമായി പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് വഴി ഗ്രേസ്മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
    14. സ്കോള്‍-കേരള വഴി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ശാസ്ത്ര കലാകായിക മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോ?
    സ്കോള്‍-കേരള വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ശാസ്ത്ര കലാകായിക മേളകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
    15. സ്കോള്‍-കേരള വഴി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും റെഗുലര്‍ സ്കൂള്‍ വഴി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കും ലഭിക്കുന്ന പ്ലസ്ടു സര്‍ട്ടിഫിക്കറ്റിനു എന്തെങ്കിലും വ്യത്യാസമുണ്ടോ?
    സ്കോള്‍-കേരള വഴി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും റെഗുലര്‍ വിദ്യാര്‍ഥികളും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നടത്തുന്ന പരീക്ഷയാണ് എഴുതുന്നത്, ആയതിനാല്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരുവിധ വ്യത്യാസവുമില്ല.
    16. എല്ലാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് യോഗ്യത നേടുന്നതിന് സ്കോള്‍-കേരള ഓപ്പണ്‍ റെഗുലര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
    എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും സ്കോള്‍-കേരള വിദ്യാര്‍ഥികള്‍ എഴുതാന്‍ യോഗ്യരാണ്.
    17. ഡ്യൂപ്ലിക്കേറ്റ് ഐ.ഡി. കാര്‍ഡ് എങ്ങനെ ലഭിക്കും?
    www.scolekerala.org എന്ന വെബ്സൈറ്റിലെ ചെലാന്‍ ജനറേഷന്‍ ലിങ്കില്‍ നിന്നും ബാര്‍കോഡ് സഹിതമുള്ള സ്കോള്‍-കേരള ചെലാനില്‍ 30/- രൂപ ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിന്‍റെ അസല്‍ ചെലാനും, വെള്ളപേപ്പറില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അപേക്ഷയും, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍/ജില്ലാ ഓഫീസര്‍ ഇന്‍-ചാര്‍ജിന് സമര്‍പ്പിക്കണം.
    18. ഓപ്പണ്‍ റെഗുലര്‍ രണ്ടാംഗഡു ഫീസ് എപ്പോള്‍ ഒടുക്കണം?
    ഒന്നാംവര്‍ഷ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം ഡിസംബര്‍ 31 വരെ പിഴയില്ലാതെ ഫീസ് ഒടുക്കാം. 30/- രൂപ പിഴയോടുകൂടി ജനവരി 31 വരെയും ഒടുക്കേണ്ടതാണ്.
    19. ഡി.സി.എ. രണ്ടാംഗഡു ഫീസ് ഒടുക്കേണ്ടത് എപ്പോഴാണ്?
    സമ്പര്‍ക്ക ക്ലാസ് സംഘാടനത്തിന്‍റെ ആദ്യഘട്ട 120 മണിക്കൂര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ടാംഗഡു കോഴ്സ് ഫീസ് ഒടുക്കാനുള്ള നിശ്ചിത സമയം വിദ്യാര്‍ഥികളെ രേഖാമൂലം അറിയിക്കുന്നതാണ്. ടി. സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കാന്‍ കഴിയാത്തവര്‍ക്ക് 50/- രൂപ പിഴയോടൊപ്പം ഫീസ് ഒടുക്കാനുള്ള സമയപരിധി അനുവദിക്കുന്നതാണ്.
    20. ഡി.സി.എ. പരീക്ഷാഫീസ് ഒടുക്കുന്നത് എപ്പോഴാണ്?
    പരീക്ഷാ വിജ്ഞാപനത്തൊടോപ്പം പരീക്ഷാഫീസ് ഒടുക്കാനുള്ള സമയപരിധി നിശ്ചയിക്കുന്നതാണ്.
    21. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ശേഷം രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നത് എങ്ങനെ?
    www.dhsekerala.org എന്ന വെബ്സൈറ്റില്‍നിന്നും രജിസ്ട്രേഷന്‍ ക്യാന്‍സലേഷന്‍റെ ഫോറം ഡൗണ്‍ലോഡ് ചെയ്തെടുത്ത് പരീക്ഷാകേന്ദ്രമായി അനുവദിച്ച പ്രിന്‍സിപ്പാളിന്‍റെ മേലൊപ്പൊടുകൂടി ഹാള്‍ടിക്കറ്റ്, അനുബന്ധ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ ഹയര്‍സെക്കന്‍ഡറിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് ക്യാന്‍സലേഷന്‍ മെമ്മോ ലഭ്യമാക്കുന്നതാണ്.
    22. സ്കോള്‍-കേരള രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നത് എങ്ങനെ?
    ഹയര്‍സെക്കന്‍ഡറിയില്‍ നിന്നു ലഭിച്ച ക്യാന്‍സലേഷന്‍ മെമ്മോയും സ്കോള്‍-കേരള ചെലാനില്‍ 150 രൂപ പോസ്റ്റാഫീസില്‍ ഒടുക്കിയ അസല്‍ ചെലാനും, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും, സ്കോള്‍-കേരള ഐഡി കാര്‍ഡും വെള്ളപേപ്പറില്‍ അപേക്ഷയും എക്സിക്യൂട്ടീവ് ഡയറക്ടര്‍/ജില്ലാ ഓഫീസര്‍ ഇന്‍-ചാര്‍ജിന് സമര്‍പ്പിക്കണം.
    23. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതെങ്ങനെ?
    പരീക്ഷ എഴുതാന്‍ അനുവദിച്ച കേന്ദ്രത്തിലെ പ്രിന്‍സിപ്പാള്‍ ടി. വിദ്യാര്‍ഥി പരീക്ഷഫീസ് അടച്ചിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതിയാകും. സ്കോള്‍-കേരള ചെലാനില്‍ 150 രൂപ പോസ്റ്റാഫീസില്‍ ഒടുക്കിയ അസല്‍ ചെലാനും, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും, സ്കോള്‍-കേരള ഐഡി കാര്‍ഡും വെള്ളപേപ്പറില്‍ അപേക്ഷയും എക്സിക്യൂട്ടീവ് ഡയറക്ടര്‍/ജില്ലാ ഓഫീസര്‍ ഇന്‍-ചാര്‍ജിന് സമര്‍പ്പിക്കണം.

    Copyright © 2024 SCOLE Kerala. All Rights Reserved.

    State Office

    Executive Director SCOLE Kerala Vidya Bhavan, Poojappura Thiruvananthapuram- 695012 Kerala

    Regional Office

    SCOLE Kerala Civil Station Compound Uphill Malappuram - 676505 Kerala